April 27, 2024

സി പി എം കര്‍ഷകപ്രക്ഷോഭം നടത്തേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍: ടി സിദ്ദിഖ്

0
കല്‍പ്പറ്റ: സി പി എം കര്‍ഷക പാര്‍ലമെന്റും, മാര്‍ച്ചും നടത്തേണ്ടത് കോണ്‍ഗ്രസിനെതിരെയല്ല, മറിച്ച് കര്‍ഷകരെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത മുഖ്യമന്ത്രിയിരിക്കുന്ന സെക്രട്ടറിയേറ്റ് പടിക്കലേക്കാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് 72000 കോടി രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി. കാര്‍ഷികകടം എഴുതിത്തള്ളണമെന്ന നിരന്തര ആവശ്യം കേള്‍ക്കാതെ ബധിരനായി നടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടുക്കി അടക്കമുള്ള ജില്ലകളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടത്താന്‍ സി പി എം തയ്യാറാകുന്നില്ല. അവിടെ നടത്തിയാല്‍ ജനം അടിച്ചോടിക്കും. ദേശീയതലത്തില്‍ തന്നെ കര്‍ഷകപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നും, കര്‍ഷക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്ഥിരം കമ്മീഷനെ നിയമിക്കുമെന്നും, ഇന്ത്യാചരിത്രത്തിലാദ്യമായി റെയില്‍വെബജറ്റ് പോലെ കാര്‍ഷികബജറ്റുണ്ടാക്കുമെന്നും പറഞ്ഞ് ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസിനെതിരെ സമരം നടത്തുന്ന സി പി എം യഥാര്‍ത്ഥത്തില്‍ സമരം നടത്തേണ്ടത് കര്‍ഷകരെ കുറിച്ച് ചിന്തയില്ലാത്ത മുഖ്യമന്ത്രിക്കെതിരെയാണ്. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെതിരെ കര്‍ഷക പ്രക്ഷോഭം നടത്തുന്നത് പറയാനൊന്നുമില്ലാത്തതിന്റെ ആശയപാപ്പരത്തമാണെന്നും സിദ്ദിഖ് പ്രസ്താവനയിലൂടെ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *