April 18, 2024

രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍: തിരുനെല്ലി ക്ഷേത്രദര്‍ശനത്തിന് ശേഷം ബത്തേരിയില്‍ പൊതുസമ്മേളനം. ‘

0
Img 20190416 Wa0013
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും, വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി ബുധനാഴ്ച  വയനാട്ടില്‍ പ്രചരണപരിപാടികള്‍ക്കെത്തുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിയും മീഡിയാകോര്‍ഡിനേറ്ററുമായി കെ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനത്തിന് ശേഷം 9.50-ഓടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഹെലികോപ്റ്ററിറങ്ങും. തുടര്‍ന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദര്‍ശനവും പിതാവിനായി ബലിതര്‍പ്പണവും നടത്തും. തുടര്‍ന്ന് 11 മണിക്ക് ബത്തേരിയിലെത്തുന്ന രാഹുല്‍ഗാന്ധി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 1.10ന് തിരുവമ്പാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവമ്പാടിയിലെ സമ്മേളനത്തിന് ശേഷം 2.40ന് വണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. 4.10ന് തൃത്താലയില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം 5.10-ഓടെ കോയമ്പൂര്‍ വഴി ഡല്‍ഹിക്ക് തിരിക്കും. 20, 21 തിയ്യതികളില്‍ പ്രിയങ്കാഗാന്ധിയും മണ്ഡലത്തില്‍ പ്രചരണത്തിനെത്തും. രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കാല്‍ലക്ഷം പേര്‍ ബത്തേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കേരളം ഇതുവരെ കണ്ടില്ലാത്ത ജനക്കൂട്ടമായിരുന്നു നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനെത്തിയപ്പോള്‍ കാണാന്‍ സാധിച്ചത്. ബുധനാഴ്ച നടക്കുന്ന സമ്മേളനവും ചരിത്രസംഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, റസാഖ് കല്‍പ്പറ്റ എന്നിവരും പങ്കെടുത്തു. 
മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകള്‍: കെ പി അനില്‍കുമാര്‍
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകളാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും മീഡിയാകോര്‍ഡിനേറ്ററുമായി കെ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മതേതരത്വം ഉയര്‍ത്തിപ്പിച്ചുള്ള മുന്നേറ്റത്തെ ഭയന്ന്  രാഹുല്‍ഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതേ സമീപനമാണ് ഇപ്പോള്‍ പിണറായിയും പാര്‍ട്ടിയും പാര്‍ട്ടിപത്രവും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ബി ജെ പിയുടെ ബി ടീമായി സി പി എം മാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള പറയുന്നത് രാഹുല്‍ഗാന്ധി 20-ല്‍ ഒരാളാണെന്നാണ്. പക്ഷേ രാഹുല്‍ഗാന്ധി ഇന്ത്യയിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *