April 23, 2026

മോദിക്കെതിരെ ആഞ്ഞടിച്ച് ഖുശ്ബു : തമിഴ് പേശി റോഡ് ഷോയിൽ ആയിരങ്ങളെ അഭിവാദ്യം ചെയ്ത് രാഹുലിനായി പ്രചരണം.

0
IMG-20190415-WA0076
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കഴിഞ്ഞ പാർലമെൻറിൽ രാജ്യത്തെ ജനങ്ങൾക്ക് ഒരു തെറ്റുപറ്റി ,ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് എത്തിയ ബോളിവുഡ് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു തമിഴിൽ പ്രസംഗിച്ചു തുടങ്ങിയപ്പോഴെ മണിക്കൂറുകൾ കാത്തു നിന്ന ജനത്തിന്റെ കൈയ്യടി . വൈകുന്നേരം അഞ്ചരയോടെ ന്തവാടി നിയോജക മണ്ഡലത്തിലെ തൊണ്ടർനാട് കുഞ്ഞോത്ത് പൊതുയോഗത്തിൽ ഖുശ്ബു എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും  കണ്ണൂരിൽ വിമാനമിറങ്ങാൻ  വൈകിയതിനാൽ എട്ട് മണിക്ക് ശേഷമണ് ഖുശ്ബു എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് അവരെ കാത്ത് നിന്നത്. കാത്തു നിന്നവരെ ആരെയും നിരാശരാക്കാതെ തമിഴിൽ പ്രസംഗിച്ചു തുടങ്ങിയ ഖുശ്ബു  ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തെന്നിന്ത്യൻ രാഷ്ട്രീയവുമടക്കം വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങൾ വരെ ഉന്നയിച്ച് തടിച്ചുകൂടിയവരെ കൈയ്യിലെടുത്തു. 

        ശബരിമല വിഷയം, നോട്ടു നിരോധനം ,റാഫേൽ അഴിമതി, ജി.എസ്.ടി. ,വർഗ്ഗീയത തുടങ്ങി രാജ്യത്തെ ജനങ്ങളെ സാരമായി  ബാധിച്ച എല്ലാ വിഷയങ്ങളും മോദിയുടെ ഭരണത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോൾ രാഹുൽ ഗാന്ധിയിൽ മാത്രമാണ് പ്രതീക്ഷ .ചുരുങ്ങിയത് അഞ്ച് ലക്ഷത്തിന്നെയെങ്കിലും ഭൂരിപക്ഷത്തിൽ രാഹുലിനെ വയനാട്ടുകാർ വിജയിപ്പിക്കുമെന്ന് ഖുശ്ബു പറഞ്ഞു. 
       ജനങ്ങളുടെ അക്കൗണ്ടിലല്ല മോദിയുടെയും കോടീശ്വരന്മാരുടെയും അക്കൗണ്ടില്ലാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പണം എത്തിയത്. തെന്നിന്ത്യയിൽ രാഹുൽ തരംഗം ഉണ്ടന്ന് പറഞ്ഞ അവർ യു.പി.എ. അധികാരത്തിൽ വരുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
വയനാട്ടിൽ വരാൻ മോദിക്ക് വെല്ലുവിളി. 

       രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോദിക്ക് വയനാട്ടിൽ വരാൻ ധൈര്യമുണ്ടോയെന്ന് ഖുശ്ബുവിന്റെ വെല്ലുവിളി. വയനാട് തൊണ്ടർനാട്  കുഞ്ഞോത്ത് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മത്സരിക്കാൻ വന്നില്ലങ്കിൽ പ്രചരണത്തിനെങ്കിലും വരണം. അതിന് ധൈര്യം വേണം.  പ്രചരണത്തിന് പോലും വയനാട്ടിൽ വരാൻ മോദിക്ക് ധൈര്യമില്ലന്നും അവർ പറഞ്ഞു. നിരവിൽ പുഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോ മീറ്റർ പിന്നിട്ട് പനമരത്ത് സമാപിച്ചു.  തുറന്ന വാഹനത്തിൽ സഞ്ചരിച്ച അവരെ കാത്ത് രാത്രി വൈകിയും നൂറ് കണക്കിന് ആളുകളാണ് വഴിയരികിൽ നിന്നത്. കോറോം ,മക്കിയാട്, വെള്ളമുണ്ട പത്താം മൈൽ, വെള്ളമുണ്ട എട്ടേ നാൽ, തരുവണ ,നാലാം മൈൽ, കെല്ലൂർ,  അഞ്ചു കുന്ന് എന്നിവിടങ്ങളിൽ ജനങ്ങളെ അഭിവാദ്യം ചെയത് രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. വടക്കേ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണ ത്തിന് പുതിയൊരു ആവേശം പകർന്നാണ് റോഡ് ഷോ അവസാനിച്ചത്. 
       
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *