March 19, 2024

വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും കുറവ് പോളിംഗ് വണ്ടൂരിൽ

0
Chulika Schoolilninnum 1
കൽപ്പറ്റ: 
ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആകെ 13,57,819 വോട്ടര്‍മാരില്‍ 6,73,011 പേര്‍ പുരുഷന്മാരും 6,84,807 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 5,25,948 പുരുഷന്മാരും 5,58,610 സ്ത്രീകളും വോട്ട് ചെയ്തു. വയനാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും തിരുവമ്പാടി, ഏറനാട് മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-81.77 ശതമാനം.  കുറവ് വണ്ടൂര്‍ മണ്ഡലത്തിലാണ്-77.35. കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 73.93 ശതമാനമായിരുന്നു പോളിംഗ്. 
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 5,94,177 പേര്‍ ജില്ലയില്‍ നിന്നും 7,63,642 പേര്‍ തിരുവമ്പാടി, വണ്ടൂര്‍,നിലമ്പൂര്‍,ഏറനാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ്. ഇരുപത് സ്ഥാനാര്‍ത്ഥികളായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ആകെ 1311 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഏറ്റവും കൂടുതല്‍ ബത്തേരി നിയോജക മണ്ഡലത്തിലായിരുന്നു. 215 എണ്ണമാണ് ഇവിടെ തയ്യാറാക്കിയത്. 
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വോട്ടു ചെയ്തവരുടെ വിശദാംശങ്ങള്‍ (രാത്രി ഒമ്പതു വരെ): 
നിയോജക മണ്ഡലം ആകെ വോട്ടര്‍  പോള്‍ ചെയ്തത് ആകെ
പുരുഷ വോട്ടര്‍ ആകെ
സ്ത്രീ വോട്ടര്‍ ശതമാനം
മാനന്തവാടി            
186397 151998 92910 93487 81.54
സുല്‍ത്താന്‍ ബത്തേരി
212838 174041 104972 107866 81.77
കല്‍പ്പറ്റ
194942 157347 95784 99158 80.71
തിരുവമ്പാടി
170289 137127 84658 85630
80.58
ഏറനാട്
171026 137201 86692 84334 80.22
നിലമ്പൂര്‍
207801 160799 101960 105841 77.38
വണ്ടൂര്‍
214526 165950 106035 108491 77.35
ആകെ  1357819 1084558 673011 684807 79.87
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *