October 20, 2026

പുതുശേരിക്കടവ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ 26-ന് തുടങ്ങും .

0
IMG-20190423-WA0119
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.
   26 ന് വൈകിട്ട് 5:30ന് വികാരി ഫാ. കെന്നി ജോൺ കൊടി ഉയർത്തും. സന്ധ്യാപ്രാർത്ഥനക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തേർത്ത്കുന്ന് കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. ആത്മിയ പ്രഭാഷണം, നേർച്ചഭക്ഷണം എന്നിവക്ക് ശേഷം പ്രദക്ഷിണം പള്ളിയിൽ സമാപിക്കും'.
27 ശനിയാഴ്ച 8:30 ന് വി.മൂന്നിൻമേൽ കുർബ്ബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. തുടർന്ന് പ്രദക്ഷിണം പൊതു സദ്യ എന്നിവയുണ്ടാകും.
28 ന് വി.കുർബ്ബാനക്ക് ശേഷം കൊടി ഇറക്കുന്ന തോടെ മൂന്ന് ദിവസത്തെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ബേസിൽ കരിനിലത്ത്, ഫാ. എൽദോ മനയത്ത്   എന്നിവർ നേതൃത്വം നൽകും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *