July 16, 2026

എക്‌സൈസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് പ്രതി പിടിയില്‍

0
newswayan
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ സലീമിന്റെ മകന്‍ ഷാഹുല്‍ ഹമീദ്(20) ആണ് പിടിയിലായത്.കഞ്ചാവ് ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുലിനെ ആവശ്യക്കാരെന്ന നിലയില്‍ സമീപിച്ചാണ് കഞ്ചാവ് സഹിതം പിടികൂടിയത്.എക്സൈസുകാരാണെന്ന് തിരിച്ചറിഞ്ഞ പ്രതി എക്സൈസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും സംഘവും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു.പരിക്കേറ്റ എക്സൈസ് ഓഫീസര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദീന്‍,പ്രിവന്റീവ് ഓഫീസര്‍ പി ഷാജി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം,അഖില്‍,അനൂപ്,പ്രിന്‍സ്,ജോണി,സനൂപ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *