April 20, 2026

തിരുനെല്ലി പഞ്ചായത്തിൽ കാറ്റിലും മഴയിലും നാല് വീടുകൾ തകർന്നു

0
IMG-20190426-WA0020
By ന്യൂസ് വയനാട് ബ്യൂറോ
   തിരുനെല്ലി പഞ്ചായത്തിൽ കാറ്റിലും മഴയിലും നാല് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.  കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ചേകാടി ആത്താറ്റ് കുന്ന് കോളനിയിലെ ഓമന, അപ്പപാറ കാരമാട് ലക്ഷ്മി കാളൻ, ആത്താറ്റ് കുന്ന് അമ്മു ,കാട്ടിക്കുളം പുഴവയൽ നന്ദിനി എന്നിവരുടെ വീടുകളാണ് തകർന്നത് .ഓമനയുടെ വീടിന് മുകളിൽ ഈട്ടിമരം വീണാണ് പൂർണ്ണമായും  നശിച്ചത്. ലഷ്മിയുടെ  വീടും മേൽക്കൂര നശിച്ച നിലയിലാണ് .അമ്മുവിന്റെ ഷെഡാണ് തകർന്നത്. നിരവധി  വൈദ്യുതപോസ്റ്റുകളും നിലംപൊത്തിയിട്ടുണ്ട്. കാരമാട് വനം വകുപ്പിന്റ നിരവധി  യൂക്കാലികളും സിൽവ റോക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. മരങ്ങൾ  മുറിച്ചുമാറ്റാൻ വനം വകുപ്പ് അനുമതി നൽകിയെങ്കിലും സ്വന്തം പണം മുടക്കാൻ കോളനി വാസി കൾക്ക് നിവൃത്തിയില്ലന്നാണ് ഇവർ പറയുന്നത്. ഫോറസ്റ്റ് ഓഫീസർ രാമകൃഷണന്റെ നേതൃത്വത്തിലാണ് ലക്ഷ്മിയുടെ വീടിന്റെ മുകളിൽ വീണ മരംമുറിച്ചുമാറ്റിയത്. റവന്യു വകുപ്പിന്റെ ഇടപെടൽ മൂലം അപ്പപാറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് ഈട്ടിമരങ്ങൾ മുറിച്ചുമാറ്റി മരതടികൾ വില്ലേജിലെത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *