April 25, 2024

ഭീകരതക്കെതിരെ ലോകമനസ്സാക്ഷി ഉണരണം:ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏടപ്പെട്ടി ഇടവകയില്‍ പ്രതിഷേധ റാലി നടത്തി

0
Sreelanka
കൽപ്പറ്റ: 
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏടപ്പെട്ടി ഇടവകയില്‍ പ്രതിഷേധ റാലി നടത്തി. ലോകമെമ്പാടും ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ഇടവക വികാരി ഫാ. തോമസ് ജോസഫ് തേരകം അഭ്യര്‍ഥിച്ചു. 
മുന്നുറ്റി അമ്പതിലേറെ നിരപരാതികള്‍ നിഷ്കരുണം കൊല ചെയ്യപ്പെടുകയും നൂറുകണക്കിന് വിശ്വാസികള്‍ പരുക്കേറ്റ് അശുപത്രികളിലാവുകയും ചെയ്തെങ്കിലും ഈ സംഭവത്തിനെതിരെ, ആഗോള തലത്തില്‍ രാഷ്ട്ര നേതാക്കളുടെയും ഭരണകൂടങ്ങളുടെയും ഭാഗത്തുനിന്നും തീരെ ശുഷ്കമായ പ്രതികരണങ്ങള്‍ മാത്രമാണുണ്ടായത് എന്നത് ശ്രദ്ദിക്കാതെ പോകരുത്.
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനം സ്വീകരിച്ച് ഏടപ്പട്ടി ഇടവക ഇന്ന് പ്രാര്‍ഥനാദിനം ആചരിച്ചു. ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ലോക ക്രമത്തെ തങ്ങളുടെ വരുതിയിലാക്കാമെന്ന് വ്യാമോഹിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്താനങ്ങളും സമാധാനത്തിന്‍റ പാതയിലേക്ക് കടന്നു വരാന്‍ വിശ്വാസികളുടെ പ്രാര്‍ഥനകള്‍ക്കും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കുമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം അഡ്വ. റെജി മോള്‍ ജോണ്‍ പറഞ്ഞു. സെക്രട്ടറി മാണി ഇടത്തുംപറമ്പില്‍, ഇടവക ട്രസ്റ്റിമാരായ മാത്യു കൊച്ചാലുങ്കല്‍, തങ്കച്ചന്‍ പുറങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *