April 26, 2024

പള്ളിക്കവലയിൽ നിയമവിരുദ്ധമായി മൊബൈൽ ടവർ നിർമ്മാണം തുടങ്ങിയതായി പരാതി.

0
Img 20190429 Wa0067
കൽപ്പറ്റ: 
റിലയൻസ് ജിയോ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പള്ളിക്കവലയിൽ നിയമവിരുദ്ധമായി നിർമ്മാണം നടക്കുന്ന മൊബൈൽ ടവറിനെതിരെ ജനരോഷം ഇരമ്പുന്നു. ജനവാസ പ്രദേശത്തും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം ടവർ നിർമ്മാണം പാടില്ലെന്ന മാർഗനിർദ്ദേശം മറികടന്നാണ്  നിർമ്മാണം.  പട്ടികവർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളടക്കം നിരവധി പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൺവാടിക്കും, സ്വകാര്യ നഴ്സറി സ്കൂളിനും നിരവധി വീടുകൾക്കും നടുവിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ  ടവർ നിർമ്മാണം ആരംഭിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക്  അനുമതി നല്കിയ മേപ്പാടി പഞ്ചായത്തിനു മുൻപിൽ നിരവധി പ്രദേശവാസികൾ പ്രതിഷേധിച്ചു.ആരോഗ്യപരമായി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മൊബൈൽ ടവർ പ്രദേശത്ത് അനുവദിക്കാനാവില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കൂടുതൽ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *