April 20, 2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഇന്റർസോൺ കലോത്സവം ‘വയനാർട്ടിന് ‘ ബത്തേരിയിൽ തുടക്കം

0
Img 20190501 Wa0086
 
ബത്തേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഇന്റർസോൺ കലോത്സവം 'വയനാർട്ടിന് ' ബത്തേരിയിൽ  തുടക്കം. മെയ് ഒന്ന്   മുതൽ അഞ്ച് വരെ നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങളുടെ ഉൽഘാടനം വയനാടിന്റെ യുവ എഴുത്തുകാരൻ ഹാരിസ് നെന്മേനി നിർവ്വഹിച്ചു .യുവത്വത്തിന്റെ  മുഴുവൻ ആവേശവും നെഞ്ചിലേറ്റിയാണ് വയനാട് ഇന്റർസോണിനു വരവേൽക്കുന്നത് എന്നും അതിജീവനത്തിനു വേണ്ടിയുള്ള കലാമാമാങ്കത്തിന് യുവത്വത്തിൻറെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഷേബാ ,പ്രൊഫസർ മോഹൻ ബാബു ,യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ  ഷാബിർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ അജിനാസ് അഹമ്മദ്‌ സ്വാഗതവും യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് നന്ദിയും പറഞ്ഞു. സ്റ്റേജിതര മത്സരങ്ങളുടെ ആദ്യ ദിനത്തിൽ എട്ടു വേദികളിലായി 24 മത്സരങ്ങളാണ് നടന്നത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി്ക്ക് കീഴിലുള്ള  കോളേജുകളിൽ നിന്നായി ഒട്ടനവധി വിദ്യാർത്ഥി പ്രതിഭകളാണ് വിവിധ മത്സരങ്ങളാലായി ആദ്യദിനം മാറ്റുരച്ചത്  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കലാ മാമാങ്കത്തിന് വേദി ഉണരുമ്പോൾ അതിജീവനത്തിന്റെ  ഉണർത്തുപാട്ടാവുകയാണ്  കലാനഗരി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *