May 4, 2024

മെഗാ വൃക്കരോഗ നിര്‍ണ്ണയക്യാമ്പ് മെയ് 14ന്

0
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ മെയ് 14ന് കമ്മന നവോദയ എല്‍.പി.സ്‌കൂളില്‍ വെച്ച് വൃക്കരോഗ നിര്‍ണ്ണയക്യാമ്പും വൈദ്യ പരിശോധനയും നടത്തപ്പെടും. മൊബൈല്‍ ലാബേറട്ടറിയുടെ സംവിധാനത്തോടെയുളള  പരിശോധന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയില്‍ വര്‍ദ്ദിച്ചുവരുന്ന കിഡ്‌നി രോഗത്തിന് ആവശ്യമായ മുന്‍കരുതലുകളും, പ്രാരംഭദിശയില്‍തന്നെ തിരിച്ചറിയാന്‍കഴിയാത്തതുമാണ് കാരണം. ആദ്യഘട്ടത്തില്‍ മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യുന്ന 200 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊയിലേരി, കമ്മന, കുരിശ്ശിങ്കല്‍, വളളിയൂര്‍ക്കാവ് എന്നിവിടങ്ങളിലുളള രജിസ്‌ട്രേഷന്‍ സ്ഥലങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9497215325, 9447682472 എന്ന നമ്പറില്‍ ബന്ധപ്പെടുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *