May 9, 2026

സാന്ദ്ര ബാലനും പ്രിയൻ മുരളിക്കും 1200 ൽ 1200

0
IMG-20190508-WA0007
By ന്യൂസ് വയനാട് ബ്യൂറോ
 .       മീനങ്ങാടി: പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും മികവു പുലർത്തിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് വിദ്യാർഥിനി സാന്ദ്ര ബാലനും , ഹ്യുമാനിറ്റീസ് വിദ്യാർഥി പ്രിയൻ മുരളിക്കും ഹയർ സെക്കണ്ടറി പരീക്ഷയിൽ  ഇരട്ടി മധുരം. ഇരുവരും മുഴുവൻ സ്കോറും കരസ്ഥമാക്കി സംസ്ഥാന തല ജേതാക്കളുടെ നിരയിലെത്തി.  സംസ്ഥാന സിലബസിൽ തന്നെ,  എ പ്ലസോടെ .എസ്.എൽ സി വിജയിച്ചവരാണ് ഇരുവരും എന്ന സവിശേഷതയുമുണ്ട്. മാനവിക വിഷയങ്ങളിൽ മുഴുവൻ മാർക്കും ലഭിക്കുന്നത് അപൂർവമാണ് എന്നതാണ് പ്രിയൻ മുരളിയുടെ നേട്ടം ശ്രദ്ധേയമാക്കുന്നത്. ഷട്ടിൽ ബാഡ്മിന്റൺ താരമായ പ്രിയൻ, നിലവിൽ മേഖലാ ജില്ലാതലങ്ങളിൽ ചാമ്പ്യനാണ്. ഈ വർഷത്തെ.സംസ്ഥാന തല മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. ബത്തേരി കോപ്പറേറ്റീവ്  അർബൻ ബാങ്ക് ജീവനക്കാരനായ, കേണിച്ചിറ കൊച്ചുവേലിക്കകത്ത് മുരളീധരന്റെയും, പനമരം സി.എച്ച്.സി യിലെ  ഡോ. ഷീബയുടെയും പുത്രനാണ്.         മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക ദമ്പതികളായ ടി. ബാലന്റെയും, സാബു മോളുടെയും പുത്രിയാണ് സാന്ദ്ര ബാലൻ. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെ മീനങ്ങാടി സ്കൂളിൽ പഠിച്ച സാന്ദ്ര ,സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനവും,ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. തമിഴ് ചാനൽ സൺ ടി.വി നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടിയ ഈ മിടുക്കി സൂര്യ ടി.വിയുടെ റിയാലിറ്റി ഷോയിൽ സെമി ഫൈനലിലെത്തിയിരുന്നു. മീനങ്ങാടി പടവയൽ സ്വദേശിയാണ്.               ഫോട്ടോ: സാന്ദ്ര ബാലൻ ,പ്രിയൻ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *