April 29, 2024

നാടൊന്നിച്ചിട്ടും രക്ഷാ ദൗത്യം വിജയിച്ചില്ല : സനൂപ് നിത്യ നിദ്രയിലേക്ക് യാത്രയായി

0
Img 20190508 Wa0063
നാടൊന്നിച്ചിട്ടും രക്ഷാ ദൗത്യം വിജയിച്ചില്ല :   സനൂപ് നിത്യ നിദ്രയിലേക്ക് യാത്രയായി.
സി.വി.ഷിബു. 
 
കൽപ്പറ്റ: 
ചൊവ്വാഴ്ച വൈകിട്ടോടെയാണ് "വഴിമാറികൊടുക്കുക എന്ന തലക്കെട്ടോടെ ഒരു ആംബുലൻസ് ബാംഗ്‌ളൂരിൽ  നിന്ന് കോഴിക്കോട്ടേക്ക്     പുറപ്പെടുന്ന വിവരം സോഷ്യൽ മീഡിയ അറിയുന്നത് .
   
മലപ്പുറം തിരുർ സ്വദേശി സനൂപ് എന്ന യുവാവിനെ   തലയിലെ രക്ത സ്രാവത്തെതുടർന്ന് ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നു  എന്നായിരുന്നു ആ അറിയിപ്പ് .മിഷൻ രൂപീകരിക്കാൻ സമയക്കുറവ് മൂലം അവർ പുറപ്പെട്ടു കഴിഞ്ഞു  എന്നും  സോഷ്യൽ മീഡിയയിൽ  സന്ദേശത്തിൽ  പറഞ്ഞിരുന്നു.  താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിൽ  ബത്തേരിയിലെയും കല്പറ്റയിലെയും ആംബുലൻസ് ഡ്രൈവർമാർ അടക്കം പെട്ടെന്ന് ജാഗരൂകരായി രാത്രി 8:45 ന് 
  കെ.എ.  .51. എ. 2106
എന്ന നമ്പറിൽ ഉള്ള ആംബുലസ്  കല്പറ്റ കടന്നു പോകുകയും ചെയ്തു. എന്നാൽ ലക്കിടിയിൽ വെച്ച് ആ ആംബുലൻസ് നിയന്ത്രണം വിട്ട്  മറ്റൊരു ട്രാവലറുമായി കൂട്ടിയിടിക്കുകയും ഡ്രൈവർക്കും ഡോക്ടർക്കുമടക്കം പരിക്കേൽക്കുകയും ചെയ്തു. പിന്നീട് കൽപറ്റയിൽ നിന്നും ഏർപ്പാട് ചെയ്ത രണ്ടു ആംബുലൻസുകളിൽ  ഒന്നിൽ രോഗിയെയും മറ്റൊന്നിൽ പരിക്ക് പറ്റിയവരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി .എന്നാൽ രാത്രി ഒരു മണിയോടെ മെഡിക്കൽ കോളേജിൽ     സനൂപ് മരണപ്പെടുകയായിരുന്നു. ബാംഗ്ളൂരിൽ വിദ്യാർത്ഥിയായിരുന്നു സനൂപ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *