May 9, 2026

കെ.എസ്.ടി.എ. കരിയർ ഗൈഡൻസ് സെന്റർ ഉദ്ഘാടനവും ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം സെമിനാറും നടത്തി.

0
IMG-20190509-WA0003
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടിഎ.) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബി.ആർ.സിയിൽ കരിയർ ഗൈഡൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്റെറിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഒ.ആർ.കേളു നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചും, തൊഴിൽ സാധ്യതകളെക്കുറിച്ചും, ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തെ കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. ഏകജാലക പ്രവേശന നടപടികൾ എന്ന വിഷയത്തിൽ കെ.ബി സിമിലും ,വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെ കുറിച്ച് മനോജ് ജോണും ക്ലാസ്സെടുത്തു. പരിപാടിക്ക് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ.ബിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ടി എ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം ങ്ങളായ എൻ.എ.വിജയകുമാർ, വി.എ.ദേവകി, ജില്ല  ജോ. സെക്രട്ടറിമാരായ എം.ടി.മാത്യു, വിൽസൺ തോമസ് ,ഷിജു മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.എ.ഇ.സതീഷ് ബാബു നന്ദി പറഞ്ഞു.കെ.മുഹമ്മദലി, ഫ്രാൻസിസ് സേവ്യർ, പി.കെ.സുരേഷ്, പി.എ.ഗിരിജ, വി.കൃഷ്ണൻ, കെ.എസ്.ഷൈനി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *