May 9, 2026

ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG-20190509-WA0066
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജീവനക്കാരുടെ അർഹതപ്പെട്ട അവധി ദിനങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ മണിക്കൂർ മാത്രം ആവശ്യമുള്ള ഓഫീസ് പരിസരങ്ങളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അവധി ദിവസങ്ങളിൽ ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള എ ഡി എമ്മിന്റെ ഉത്തരവ് പിൻവലിക്കണമെന്നും റംസാൻ നോമ്പ് വ്രതം അനുഷ്ഠിക്കുന്ന ജീവനക്കാരെയുൾപ്പെടെ ദ്രോഹിക്കുന്നതിന് തുല്യമാണിതെന്നും എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ, ജില്ലാ ട്രഷറർ കെ.ടി ഷാജി, ആർ പി നളിനി, ഗ്ലോറിൻ സെക്വീര, കെ.യൂസഫ്, കെ.ഇ ഷീജമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വി.ജി.ജഗദൻ, ബൈജു എം.എ, ബിജു കെ.ജെ, ഇ.വി. ജയൻ, ഷിജു പി.ജെ, കെ പ്രവീൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *