March 29, 2024

ആദിവാസികൾക്ക് നിയമനമില്ല: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി വായ മൂടിക്കെട്ടി പ്രകടനം നടത്തി.

0
Img 20190509 Wa0053

ആദിവാസികൾക്ക് നിയമനമില്ല: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി വായ മൂടിക്കെട്ടി പ്രകടനം നടത്തി

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ താത്കാലിക തസ്തികകളില്‍ ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നിയമനം നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫീസിലേക്ക് വായമൂടികെട്ടി പ്രകടനം നടത്തി. ഡി.എം.ഒ ക്ക് നിവേദനം നല്‍കി. നിലവില്‍ ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരില്‍ മൂന്ന്  പേര്‍ മാത്രമാണ് പട്ടികവർഗ്ഗ വിഭാഗത്തില്‍ ജോലി ലഭിച്ചിട്ടുള്ളത്. ഏറ്റവും കുടുതല്‍ പട്ടികവർഗ്ഗക്കാർ താമസിക്കുന്ന ജില്ലായായിട്ടും ഇവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ്  ആദിവാസി സ്ത്രീകള്‍ മാനന്തവാടി നഗരത്തില്‍ വായ മൂടികെട്ടി പ്രകടനം നടത്തിയത്.  ഡി.എം.ഒ ഓഫീസില്‍ എത്തി അപേക്ഷ നല്‍കുകയും ചെയ്തു. .

മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ .കെ .എസ്. ആര്‍. ടി. സി, റവന്യൂ, സാമുഹ്യക്ഷേമം, വനം, അലോപ്പതി, ഹോമിയോ ആശുപത്രികള്‍, കൃഷി അടക്കമുള്ള സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം, സ്ഥിരം, താത്കാലിക നിയമനങ്ങളില്‍ ആദിവാസികള്‍ക്ക് പരിഗണനയും ലഭിക്കുന്നില്ലെന്നും ഇത്തരം സ്ഥാപനങ്ങളില്‍ ആദിവാസികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും  മനുഷ്യാവകാശ ഉപഭേക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പി.ജെ.ജോൺ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു സമരം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *