May 10, 2024

ശുചീകരണം; മാനന്തവാടിയില്‍ 3200ഓളം പേര്‍ അണിനിരക്കും

0
മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം എന്നിവയുടെ ഭാഗമായി മെയ് 11, 12 തിയ്യതികളില്‍ നടക്കുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ മാനന്തവാടി നഗരസഭയിലെ 36 ഡിവിഷനുകളിലായി 3200 ഓളം പേര്‍ പങ്കെടുക്കും. നഗരസഭാ ചെയര്‍മാന്‍ വി .ആര്‍ പ്രവീജിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മുന്നെരുക്കങ്ങള്‍ വിലയിരുത്തി.  മെയ് 11 ന്  പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങള്‍, റോഡുകളുടെ വശങ്ങള്‍, പൊതുകിണറുകള്‍, നീര്‍ച്ചാലുകള്‍, പൊതുകുളങ്ങള്‍ എന്നിവ വൃത്തിയാക്കും. മെയ് 12ന് വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കും. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയും കൗണ്‍സിലര്‍മാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *