സംസ്ഥാന ജൂനിയർ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു: കോട്ടയവും മലപ്പുറവും ചാമ്പ്യൻമാർ
സംസ്ഥാന ജൂനിയർ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു: കോട്ടയവും മലപ്പുറവും ചാമ്പ്യൻമാർ.
മാനന്തവാടി:
കേരള ബോൾ ബാറ്റ്മിൻറൺ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ
51-ാമത് സംസ്ഥാന ജൂനിയർ ബോൾ ബാറ്റ് മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളമുണ്ടയിൽ സമാപിച്ചു. .
പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ലാ ടീമും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും ചാമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം റണ്ണർ അപ്പും
പാലക്കാട് മൂന്നാ സ്ഥാനത്തുമെത്തി.
ആൺകുട്ടികളുടെ ടീമിൽ പത്തനംതിട്ട റണ്ണേർസ് അപ്പും കൊല്ലം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ. എ ഒ ആർ. കേളു ഉദ്ഘാടനം ചെയ്തു. ട്രോഫികളും വിതരണം ചെയ്തു. വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിച്ചു. സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീ ധന്യാ സുരേഷിനെ ചടങ്ങിൽ ആദരിച്ചു .
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി, വെള്ളമുണ്ട എ.യു.പി.സ്കൂൾ മാനേജർ വി.എം. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
,. ബോൾ ബാറ്റ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ബാബു ജോസഫ്
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. ഗോപകുമാർ, ട്രഷറർ കെ. സുധാകരൻ, ഓർഗനൈസിംഗ് സെക്രട്ടറി പി.ഡി വർഗീസ്, ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ എം.ജെ. ശ്രീകുമാർ, ജില്ലാ പ്രസിഡണ്ട് വി.കെ. ശ്രീധരൻ, സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്.
ആൺ – പെൺ വിഭാഗങ്ങളിലായി 27 ടീമുകൾ രണ്ട് ദിവസത്തെ മത്സരത്തിൽ പങ്കെടുത്തു. .
പെൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി മാത്രമാണ് മത്സരത്തിനെത്താതിരുന്നത്. . .
ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ഞായറാഴ്ച നടന്നത്. .







Leave a Reply