May 1, 2024

വയനാട്ടിൽ സമഗ്ര ശുചീകരണ യജ്ഞം പൂർത്തിയായി.

0
 
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടു ദിവസമായി നടത്തിവന്ന സമഗ്ര ശുചീകരണ യജ്ഞം പൂര്‍ത്തിയായി. വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്നലെ (ഞായര്‍) നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബുകള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും ശേഖരിക്കാന്‍ വീട്ടമ്മമാരടക്കം രംഗത്തിറങ്ങി. ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. ശനിയാഴ്ച നടന്ന ആദ്യഘട്ട ശുചീകരണത്തില്‍ പൊതുയിടങ്ങള്‍ വൃത്തിയാക്കുന്നതിനായിരുന്നു മുന്‍തൂക്കം. മഴക്കാലത്തിന് മുമ്പ് വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വയനാടിനെ സാംക്രമിക രോഗഭീഷണിയില്‍ നിന്നു മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ശുചീകരണ യജ്ഞം. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും സ്ഥിരമോ താല്‍ക്കാലികമോ ആയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളുണ്ട്. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. 
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി ജില്ലാ ശുചിത്വമിഷന്‍ തയ്യാറാക്കിയ ആക്ഷന്‍പ്ലാന്‍ അനുസരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടത്തില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ജില്ലാതല ആലോചനായോഗം ചേര്‍ന്നു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാനിട്ടേഷന്‍ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവര്‍ത്തനത്തിന് കര്‍മപദ്ധതിയൊരുക്കി. പിന്നീടാണ് വാര്‍ഡ് തലത്തില്‍ ശുചീകരണ പദ്ധതി തയ്യാറാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *