May 9, 2026

കഞ്ചാവും മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

0
IMG_20190513_211256
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കഞ്ചാവും,മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ ഷഹീന മന്‍സില്‍ ഷബീബ് (21), നിലമ്പൂര്‍ സ്വദേശികളായ പുളക്കപറമ്പന്‍ സുഹൈബ് (23), പുളക്കപറമ്പന്‍ സഫ് വാന്‍ (23) എന്നിവരാണ്  രാത്രി മാനന്തവാടി ടൗണില്‍ വാഹനപരിശോധനക്കിടെ പിടിയിലായത്. സംഘത്തില്‍ നിന്നും കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍,നിരോധിത വേദനസംഹാരികള്‍, ലഹരിഗുളികകള്‍, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന സ്‌മോക് പൈപ്പ് മുതലായവ പിടിച്ചെടുത്തു. മാനന്തവാടി എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐ റസാഖ്, ട്രാഫിക് എഎസ്‌ഐ നൗഷാദ് എന്നിരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *