വാഹനമിടിച്ച് പരുക്കേറ്റ് അവശനായ നായക്ക് ചികിത്സയൊരുക്കി സുമനസുകള്‍
മാനന്തവാടി ടൗണില്‍ ബസ് സ്റ്റാന്റിന്റെ പരിസരത്ത് വാഹനമിടിച്ച് പരുക്കേറ്റ് അവശനായികിടന്ന നായയെ ശുശ്രൂഷിച്ച് ചികിത്സ നല്‍കി സുമനസ്സുകള്‍ മാതൃകയായി. അഞ്ചുകുന്ന് സ്വദേശി മുജീബ് റഹ്മാന്‍, അജി കൊളോണിയ, അഡ്വ ജെയിംസ്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് അവശനായ നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് ആരം തിരിഞ്ഞുനോക്കാതെ ഏറെ നേരം റോഡരികില്‍ അവശനായികിടന്ന നായക്കാണ് ഇവര്‍ സഹായഹസ്തവുമായെത്തിയത്. എന്നാല്‍ ചികിത്സക്ക് ശേഷം നായയെ സുരക്ഷിതമായി സംരക്ഷിക്കാന്‍ ഇടമില്ലാത്തത് പ്രതിസന്ധിയായി.ഒടുവില്‍ ആശുപത്രി വളപ്പില്‍തന്നെ താല്‍ക്കാലികമായി നായയെ സൂക്ഷിച്ചിരിക്കുകയാണിവര്‍. ഇടക്കിടയക്ക് ഭക്ഷണവും വെള്ളവും ഇവര്‍ എത്തിച്ചുനല്‍കുന്നുണ്ട്.





Leave a Reply