July 17, 2026

തൊവരിമല ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർണാടകയിലെ എല്ലാ ജില്ലകളിലും കമ്പയിൻ നടക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
തൊവരിമല ഭൂസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർണാടകയിലെ എല്ലാ ജില്ലകളിലും കമ്പയിൻ നടക്കും. കല്പറ്റ സിവിൽ സ്റ്റേഷന് മുന്നിലെ സമരപ്പന്തലിൽ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ "അഖിലേന്ത്യാ വിപ്ളവ കർഷക സംഘടന " (എ.ഐ.കെ.കെ.എസ്)  കേന്ദ്ര കമ്മറ്റി അംഗവും കർണാടക സംസ്ഥാന സെക്രട്ടറിയുമായ നിർവാണപ്പയാണ് ഇക്കാര്യം അറിയിച്ചത്.
ഹാരിസണും, ടാറ്റയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കേരളത്തിലെ പോലെ തന്നെ അനധികൃത ഭൂമി കൈവശം വെച്ചിട്ടുണ്ട്. ഇതെല്ലാം ഭൂമിയില്ലാത്ത ജനവിഭാഗങ്ങൾക്ക് വിതരണം ചെയ്യണം. അതിന് തങ്ങളുടെ കർഷക സംഘടന സമരത്തിന് മുൻകൈയെടുക്കും. കേരള സർക്കാർ ജാമ്യം പോലും നിഷേധിച്ച്  തൊവരിമല സമരനേതാക്കളെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു. 
സമരപ്പന്തലിലെ റിലേ നിരാഹാരം 8-ാം ദിവസവും തുടരുകയാണ്.അതേസമയം റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ ഇന്നു വൈകുന്നേരം വിളിച്ചു ചേർത്ത ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.29 ന് റവന്യൂ സെക്രട്ടറി വിളിച്ചു ചേർക്കുന്ന കലക്ടർമാരുടെ യോഗത്തിൽ വയനാട് ജില്ലയിലെ ആദിവാസികൾക്ക് വീട് വെക്കാനുള്ള ഭൂമി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അതിനാൽ സമരം പിൻവലിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ ആദിവാസികളുടെ വീടുവെക്കാനുള്ള മൂന്ന് സെന്റ് ഭൂമിയുടെ പ്രശ്നമല്ല, ആദിവാസികളും  ദളിതരും, തോട്ടം തൊഴിലാളികളും ,ജനറൽ വിഭാഗങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ ഭൂരഹിതർക്കും രണ്ട് ഏകർ കൃഷിഭൂമിയും പാർപ്പിടവും ഉറപ്പാക്കുക, തൊവരി മല സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ സമര സമിതി നേതാക്കൾക്കെതിരെ സർക്കാർ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നു മുള്ള രണ്ട് ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിച്ചു കൊണ്ട് ശക്തമായി തുടരുമെന്നും സമരസമിതിയും വ്യക്തമാക്കി. സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസഥാന സെക്രട്ടറി എം കെ ദാസൻ ,എ. എം സ്മിത, ആദിവാസി കുടുംബ പ്രതിനിധികളായ വെളിയൻ, ജാനകി, കല്യാണി എന്നിവർ കലക്ടറുമായുള്ള ചർച്ചയിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *