May 10, 2026

ദ്വിദിന പരിശീലന ക്യാമ്പ് ജൂൺ നാലിന് തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവര്‍ക്കും ദ്വിദിന പരിശീലന ക്യാമ്പ് നടത്തുന്നു. പ്ലസ് ടു പാസ്സായ 50 വിദ്യാര്‍ത്ഥികള്‍ക്ക്  ജൂണ്‍ 4, 5 തീയതികളില്‍   കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ കോട്ടയത്താണ്  പരിശീലന ക്യാമ്പ്  നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.   കുട്ടികള്‍ക്ക് യാത്രാബത്ത അനുവദിക്കും.  പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റിന്റെയും പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ്ക്ക് ഓണ്‍ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാല്‍ മാര്‍ഗ്ഗമോ, നേരിട്ടോ മെയ് 31നകം ലഭിക്കണം.  വിലാസം :  പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം. ഫോണ്‍ 0481 -2564304, 8943879934 വാട്ട്‌സ് ആപ്പ് നമ്പര്‍ : 8943879934 ഇ-മെയില്‍ ksdccandrc@gmail.com.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *