May 9, 2026

വിദ്യാഭ്യാസ മന്ത്രിയുടെ യോഗം കെ.എസ്.യു ബഹിഷ്കരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
..
 യൂണിവേഴ്സിറ്റി കോളേജിൽ സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തണമെന്നും വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തിലെ ഉത്തരവാദികളായ വിദ്യാർത്ഥിസംഘടന നേതാക്കൾക്കെതിരെയും കർത്തവ്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗം കെ. എസ് യു ബഹിഷ്കരിച്ചു .
അജണ്ട നിശ്ചയിക്കാതെ വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നത് വെറും പ്രഹസനമാണെന്ന് യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയകെഎസ്‌യു ദേശീയ സമിതി അംഗം ജെ.എസ് അഖിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ സർക്കാരും കോളേജ് അധികൃതരും ചേർന്ന്സംരക്ഷിക്കുകയാണ് .വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിച്ചത് അതിന്റെ ഭാഗമാണെന്നും അഖിൽ പറഞ്ഞു.മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നബീൽ കല്ലമ്പലവും പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *