April 26, 2024

കേരളത്തിൽ ഇരുപത് സീറ്റിലും മുന്നേറ്റം; തൂത്തുവാരാന്‍ യുഡിഎഫ്.

0
കേരളത്തിൽ യുഡ‍ിഎഫ് മുന്നേറ്റം. ഇരുപത് മണ്ഡലങ്ങളിൽ ഇരുപതിടത്തും യുഡിഎഫ് തന്നെയാണ് മുന്നിൽ. എൽഡിഎഫ്–0, എന്‍ഡിഎ – 0. 
തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ ലീഡുണ്ടായിരുന്ന കുമ്മനം രാജശേഖരൻ പിന്നിലാണ്. ശശി തരൂർ ആണ് മുന്നിൽ. വടകരയിൽ കെ മുരളീധരൻ ലീഡ് ചെയ്യുന്നു. 
*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ
*വടകരയിൽ കെ മുരളീധരൻ മുന്നില്‍
*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍
‌*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്
*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍
*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്
*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍
*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്
*തൃശൂരില്‍  ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു
*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍
*കോഴിക്കോട് യുഡിഎഫ് ലീഡ്.
*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്
*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ
*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ
*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 25000ത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ഇടതുസ്ഥാനാർഥി പി പി സുനീർ പിന്നിലാണ്. 
രാജ്യം കാത്തിരുന്ന വോട്ടെണ്ണലിൽ എൻഡിഎക്ക് വ്യക്തമായ മുന്നേറ്റം. എൻഡിഎയുടെ ലീഡ് നില 300 കടന്നു. യുപിഎ– 100, എംജിബി–16, മറ്റുള്ളവർ– 92.
ഉത്തർ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെല്ലാം ബിജെപിക്കാണ് ലീഡ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *