April 26, 2024

വയനാട് വാക്ക് പാലിച്ചു: 96 ശതമാനം എണ്ണിയപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 4 .18 ലക്ഷം കവിഞ്ഞു.

0
വയനാട് വാക്ക് പാലിച്ചു: രാഹുലിന്റെ ഭൂരിപക്ഷം 4.18  ലക്ഷം കവിഞ്ഞു.

സി.വി.ഷിബു.
കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാടൻ ജനത നൽകിയ വാഗ്ദാനം പാലിച്ചു. റെക്കോർഡ് ഭൂരിപക്ഷമായ  നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്  മൂന്നാം തവണയും കോൺഗ്രസിനെ വിജയിപ്പിച്ച വയനാട് പാർലമെന്റ് മണ്ഡലം രാഹുലിന് സമ്മാനിച്ചത്.  96.72 ശതമാനം വോട്ട് എണ്ണിയപ്പോൾ  682890 വോട്ട് രാഹുലിന് കിട്ടി.
   തൊട്ടടുത്ത സ്ഥാനാർത്ഥി എൽ.ഡി.എഫിൽ മത്സരിച്ച സി.പി.ഐ. യിൽ നിന്നുള്ള  പി.പി. സുനീറിന് 264136 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ എൻ. ഡി.എ.ക്ക് വേണ്ടി മത്സരിച്ച  ബി.ഡി.ജെ.എസിലെ  തുഷാർ വെള്ളാപ്പള്ളിക്ക് 76443 വോട്ടുമാണ് ലഭിച്ചത്.
      രാവിലെ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ രാഹുൽ ഗാന്ധി വ്യക്തമായ മുന്നേറ്റത്തിലായിരുന്നു. ഓരോ മണിക്കുറിലും രാഹുലിന്റെ ഭൂരിപക്ഷം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരുന്നു. ഓരോ നിയോജക മണ്ഡലത്തിലും മുന്നണികൾക്ക് ലഭിച്ച വോട്ട് വടെ.:
കൽപ്പറ്റ:
രാഹുൽ ഗാന്ധി – 101229
പി.പി. സുനീർ – 37475
തുഷാർ വെള്ളാപ്പള്ളി – 14122
മാനന്തവാടി:
രാഹുൽ ഗാന്ധി – 903 04
പി.പി. സുനീർ – 37519
തുഷാർ വെള്ളാപ്പള്ളി – 132 31
ബത്തേരി:
രാഹുൽ ഗാന്ധി – 1 1086
പി.പി. സുനീർ – 40 155
തുഷാർ വെള്ളാപ്പള്ളി – 17583
തിരുവമ്പാടി:
രാഹുൽ ഗാന്ധി – 91152
പി.പി. സുനീർ – 36681
തുഷാർ വെള്ളാപ്പള്ളി- 7767
ഏറനാട് :
രാഹുൽ ഗാന്ധി – 92909
പി.പി. സുനീർ – 36382
തുഷാർ വെള്ളാപ്പള്ളി- 6133
നിലമ്പൂർ:
രാഹുൽ ഗാന്ധി – 808417
പി.പി. സുനീർ – 30810
തുഷാർ വെള്ളാപ്പള്ളി- 82 55
വണ്ടൂർ:
രാഹുൽ ഗാന്ധി –  85360
പി.പി. സുനീർ – 3 27 11
തുഷാർ വെള്ളാപ്പള്ളി- 6561
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *