April 20, 2024

രാഹുൽ ഗാന്ധിയെ 431770 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വയനാട് വിജയിപ്പിച്ചു: ഉയർന്ന ഭൂരിപക്ഷം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ .

0
 രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ  വയനാട്  വിജയിപ്പിച്ചു: ഉയർന്ന ഭൂരിപക്ഷം വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ

സി.വി.ഷിബു.
കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാടൻ ജനത റെക്കോർഡ് ഭൂരിപക്ഷം  നൽകുമെന്ന  വാഗ്ദാനം  പാലിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തിലെയും ഈ തിരഞ്ഞെടുപ്പിലെ കേരളത്തിൽ നിന്നുള്ള  റെക്കോർഡ് ഭൂരിപക്ഷവുമായ  431770  വോട്ടിന്റെ ഭൂരിപക്ഷമാണ്  മൂന്നാം തവണയും കോൺഗ്രസിനെ വിജയിപ്പിച്ച വയനാട് പാർലമെന്റ് മണ്ഡലം രാഹുലിന് സമ്മാനിച്ചത്.  1089999 പേർ  വോട്ട് ചെയ്ത മണ്ഡലത്തിൽ  706367 വോട്ട് രാഹുലിന് കിട്ടി.
   തൊട്ടടുത്ത സ്ഥാനാർത്ഥി എൽ.ഡി.എഫിൽ മത്സരിച്ച സി.പി.ഐ. യിൽ നിന്നുള്ള  പി.പി. സുനീറിന് 274597
 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ എൻ. ഡി.എ.ക്ക് വേണ്ടി മത്സരിച്ച  ബി.ഡി.ജെ.എസിലെ  തുഷാർ വെള്ളാപ്പള്ളിക്ക്  78816 വോട്ടുമാണ് ലഭിച്ചത്.
കോൺഗ്രസ് ഉച്ചയോടെ തന്നെ മണ്ഡലത്തിലെങ്ങും ആഹ്ലാദ പ്രകടനം നടത്തി.
      രാവിലെ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ രാഹുൽ ഗാന്ധി വ്യക്തമായ മുന്നേറ്റത്തിലായിരുന്നു. ഓരോ മണിക്കുറിലും രാഹുലിന്റെ ഭൂരിപക്ഷം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരുന്നു. ഓരോ നിയോജക മണ്ഡലത്തിലും മുന്നണികൾക്ക് ലഭിച്ച വോട്ട് ചുവടെ.:
കൽപ്പറ്റ:
രാഹുൽ ഗാന്ധി – 101229
പി.പി. സുനീർ – 37475
തുഷാർ വെള്ളാപ്പള്ളി – 14122
മാനന്തവാടി:
രാഹുൽ ഗാന്ധി – 93237
പി.പി. സുനീർ – 38606
തുഷാർ വെള്ളാപ്പള്ളി – 13916
ബത്തേരി:
രാഹുൽ ഗാന്ധി – 1 10697
പി.പി. സുനീർ – 40232
തുഷാർ വെള്ളാപ്പള്ളി – 176032
തിരുവമ്പാടി:
രാഹുൽ ഗാന്ധി – 91152
പി.പി. സുനീർ – 36681
തുഷാർ വെള്ളാപ്പള്ളി- 7767
ഏറനാട് :
രാഹുൽ ഗാന്ധി – 92909
പി.പി. സുനീർ – 36382
തുഷാർ വെള്ളാപ്പള്ളി- 6133
നിലമ്പൂർ:
രാഹുൽ ഗാന്ധി – 103494
പി.പി. സുനീർ – 42062
തുഷാർ വെള്ളാപ്പള്ളി- 10742
വണ്ടൂർ:
രാഹുൽ ഗാന്ധി –  111948
പി.പി. സുനീർ – 42393
തുഷാർ വെള്ളാപ്പള്ളി- 8301
  വയനാട് പാർലമെൻറ് രൂപീകൃതമായതിന് ആദ്യ തിരഞ്ഞെടുപ്പിൽ 153439 വോട്ടിന്റെയും  രണ്ടാം തവണ 20 870 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ്   യു.ഡി.എഫിലെ എം. ഐ. ഷാനവാസ് വിജയിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *