April 23, 2024

രാഹുൽ കഴിഞ്ഞാൽ ഉയർന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്.: ഒരു ലക്ഷം കടന്ന് പത്ത് പേർ.

0
രാഹുൽ കഴിഞ്ഞാൽ ഉയർന്ന ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്.:  ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് പത്ത്  പേർ.

സി.വി.ഷിബു.
കൽപ്പറ്റ:  രാഹുൽ തരംഗത്തിൽ ആലപ്പുഴ ഒഴികെ 19 മണ്ഡലങ്ങളിലും  യു.ഡി. എഫ് തൂത്തുവാരിയപ്പോൾ  രാഹുൽ അടക്കം പത്ത്  സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുൽ ഗാന്ധിക്ക് കിട്ടിയ 431770  വോട്ട് കഴിത്താൽ മലപ്പുറം മണ്ഡലത്തിലെ  പി.കെ. കുഞ്ഞാലിക്കുട്ടി  2600050 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള പൊന്നാനി മണ്ഡലത്തിലെ ഇ.ടി. മുഹമ്മദ് ബഷീർ 193230 വോട്ടിന്റെ ഭൂരിപക്ഷവും   ഇടുക്കി മണ്ഡലത്തിൽ നിന്ന് ഡീൻ കുര്യാക്കോസ്  171053 വോട്ട് ഭൂരിപക്ഷവും  നേടി. എറണാകുളം  മണ്ഡലത്തിൽ ഹൈബി ഈഡൻ 169153 വോട്ടിന്റെ ഭൂരിപക്ഷവും ആലത്തൂരിൽ   രമ്യ ഹരിദാസ് 158968 വോട്ടിന്റെയും  കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ 149772 വോട്ടിന്റെ ഭൂരിപക്ഷവും   ചാലക്കുടിയിൽ ബെന്നി ബെഹനാൻ 132274 വോട്ടിന്റെയും കോട്ടയത്ത്  തോമസ് ചാഴിക്കാടൻ 106259 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു.  തിരുവനന്തപുരത്ത് ശശി തരൂർ  100132 വോട്ട് ഭൂരിപക്ഷവും നേടി. തൃശൂരിൽ 
.ടി .എൻ . പ്രതാപൻ 93633  വോട്ടിന്റെ ഭൂരിപക്ഷവും    കണ്ണൂരിൽ കെ. സുധാകരൻ  94559 വോട്ടിന്റെ ഭൂരിപക്ഷവും  വടകരയിൽ കെ. മുരളീധരൻ  84663 വോട്ട് ഭൂരിപക്ഷവും  
കോഴിക്കോട് എം.കെ. രാഘവൻ  85 225 വോട്ടിന്റെ ഭൂരിപക്ഷവും  നേടിയെങ്കിലും  ഒരു ലക്ഷമെത്തിയില്ല.  
 പാലക്കാട് വി.കെ. ശ്രീവത്സൻ  നേടിയ 11637 വോട്ടാണ് യു.ഡി.എഫിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം .എൽ . ഡി.എഫ്. വിജയിച്ച  ഏക സീറ്റായ  ആലപ്പുഴയിൽ എ. എ ആരിഫ്  9213 വോട്ടിന്റെ ഭൂരിപക്ഷമാണ്  നേടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *