August 14, 2026

നിധിനെ വെടിവെച്ച് കൊന്ന ചാർളി നിരവധി കേസുകളിൽ പ്രതി: വേട്ടക്കാരും വനവുമായി ബന്ധം.

0
നിധിനെ വെടിവെച്ച് കൊന്ന ചാർളി നിരവധി കേസുകളിൽ പ്രതി: വേട്ടക്കാരും വനവുമായി ബന്ധം.
By ന്യൂസ് വയനാട് ബ്യൂറോ
യുവാവിനെ വെടിവെച്ച് കൊന്ന  അയൽവാസി ഒളിവിൽ
കൽപ്പറ്റ: 
പുല്പള്ളി  കാപ്പിസെറ്റിൽ വെടിയേ
റ്റ് യുവാവ് മരിച്ചു. നിതിൻ പത്മ
നാഭൻ (32) ആണ് മരിച്ചത്. വെ
ടിവെപ്പിൽ ഗുരുതരപരിക്കേറ്റ്
കിഷോർ എന്ന
യാളെ ആശു
പത്രിയിൽ പ്ര
വേശിപ്പിച്ചു. പു
ളിക്കൽ ചാർളി
എന്നയാളാണ്
വെടിയുതിർത്തത്.   ഇയാൾ
ക്കായി പോലീസ്
തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. . വെള്ളിയാഴ്ച
രാത്രി 11 മണിയോടെ കന്നാരം
പുഴ ഗ്യാസ് ഗോഡൗണിന് സമീ
പമാണ് സംഭവം. നിതിന്റെ 
നെഞ്ചിന്റെ ഇടതുഭാഗത്താണ് വെ
ടിയേറ്റത്.  കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി വീണ്ടും ഉണ്ടായ    വാക്ക്  തർക്കമാണ് കൊ
ലയ്ക്ക്  പിന്നിലെന്നാണ് പോലീസി
ന് ലഭിക്കുന്ന സൂചന. കർണാടക
വനാതിർത്തിപ്രദേശമായതിനാൽ
പ്രതി വനത്തിലേക്ക് കടന്നെന്നാ
ണ് പോലീസ് കരുതുന്നത്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും തിരച്ചിൽ നടത്തി. നായാട്ടിൽ പരിചയമുള്ള പ്രതി ചാർളി അധിക സമയവും വനത്തിൽ ചിലവഴിക്കുന്നയാളാണ്.  നിരവധി കേസുകളിൽ പ്രതിയുമാണ്. 
       നിധിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം വീട്ടിലെത്തിച്ച് രാത്രിയോടെ സംസ്കരിച്ചു. ഭാര്യ: ആതിര . മകൾ : യാമി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *