May 20, 2024

ജ്യോതി ശാസ്ത്ര കോൺഗ്രസ് സമാപിച്ചു

0
 .

രണ്ടു ദിവസങ്ങളിലായി പൂക്കോട് വെറ്റിനെററി കോളേജ്  ക്യാമ്പസിൽ N S S യൂണിറ്റിന്റെ സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിച്ച ജ്യോതി ശാസ്ത്ര കോൺഗ്രസ് സമാപിച്ചു . 
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ജ്യോതിശാസ്ത്ര തല്പരരായ 51 വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രൊഫ കെ പാപ്പൂട്ടി, ഡോ പി എം സിദ്ധാർത്ഥൻ, കെ പി ഏലിയാസ്, എം എം ടോമി, ജോൺ മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 
വെറ്റിനററി അധ്യാപകരായ ഡോ സക്കറിയ ഇബ്രാഹിം ഡോ ആർ എൽ രതീഷ് എന്നിവർ സർവകലാശാല പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .
നേരത്തെ പൂക്കോട് സർവ കലാശാല ഡയറക്ടർ ഓഫ് എന്റർപ്രെണർഷിപ്  ഡോ എം കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു .
പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം സുമ വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു.  
N S S സ്റ്റുഡൻറ് കോർഡിനേറ്റർ റഹീസുദ്ദീൻ ആശംസകൾ അർപ്പിച്ചു.
കൺവീനർ കെ കെ സുരേഷ് കുമാർ സ്വാഗതവും സെക്രട്ടറി എം കെ ദേവസ്യ നന്ദിയും പറഞ്ഞു . 
ടി പി സന്തോഷ് കെ ടി ശ്രീവത്സൻ കെ കെ സുരേഷ് കുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *