June 20, 2026

വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം.: 28 മുതൽ കൂടിക്കാഴ്ച.

0
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപക നിയമനം
.

കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എല്‍.പി, യു.പി വിഭാഗം ഒഴിവിലേക്കും എച്ച്.എസ് വിഭാഗം ഗണിതം ഒഴിവിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച (28-05-2019) രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍/ജൂനിയര്‍ ഇംഗ്ലീഷ്, ജൂനിയര്‍ ഹിന്ദി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 4 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. 
പനങ്കണ്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ് വിഭാഗം സംസ്‌കൃതം, എല്‍.പി അറബിക് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 31ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
 
കല്‍പ്പറ്റ ജിവിഎച്ച്എസ്എസ്സില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഒഴിവുളള ഇംഗ്ലീഷ്, ഫിസിക്‌സ്, ഗാര്‍ഡനര്‍ (അഗ്രികള്‍ച്ചര്‍), ഡയറി ഫാര്‍മര്‍/എന്റര്‍പ്രണര്‍ (എല്‍എസ്എം) വിഭാഗത്തില്‍ ഒഴിവുളള തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 30ന് രാവിലെ 11 മുതല്‍ സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖല്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ – 04936 206082.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *