വിദ്യാലയങ്ങളിലെ വാഹനങ്ങളുടെ മഴക്കാലപൂര്‍വ പരിശോധന: 15 വാഹനങ്ങൾക്ക് തകരാർ
മാനന്തവാടി സബ് ആര്‍ടി ഓഫിസില്‍ താലൂക്കിലെ വിദ്യാലയങ്ങളിലെ വാഹനങ്ങളുടെ മഴക്കാലപൂര്‍വ പരിശോധന നടത്തി. 70 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 15 എണ്ണത്തില്‍ തകരാറുകള്‍ കണ്ടതിനാല്‍ ഇവ പരിഹരിച്ച് ഹാജരാക്കുന്നതിനായി തിരിച്ചയച്ചു. യോഗ്യമായ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിച്ചുനല്‍കി. ആര്‍ടിഒ എം.പി.ജെയിംസ്, എന്‍ഫോഴ്‌മെന്റ് ആര്‍ടിഒ എ.കെ രാധാകൃഷ്ണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ജോയിന്റ് ആര്‍ടിഒ ടി.ജോണ്‍, എംവിഐ എസ്.ഫ്രാന്‍സിസ്, എഎംവിഐ കെ.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.





Leave a Reply