July 17, 2026

ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ വിതരണം ചെയ്തു

0
ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ വിതരണം ചെയ്തു
By ന്യൂസ് വയനാട് ബ്യൂറോ
 സാമൂഹ്യ നീതി വകുപ്പ് ഭിന്നലിംഗക്കാര്‍ക്കായി എര്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖ എ ഡി എം കെ. അജീഷ് വിതരണം ചെയ്തു. മേപ്പാടി സ്വദേശി ശിവാങ്കി, മാനന്തവാടി സ്വദേശി സി.എ സജി എന്നിവര്‍ ആദ്യ കാര്‍ഡുകള്‍ എറ്റുവാങ്ങി. ജില്ലയില്‍ ആറു പേര്‍ക്കാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്യുന്നത്. സമൂഹത്തില്‍ എല്ലാ മേഖലകളിലും ഭിന്നലിംഗക്കാരെ മുന്നോട്ടുകൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, വി.സി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                         
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *