April 30, 2024

പെരുകുന്ന വാഹന അപകടങ്ങൾക്ക് എതിരെ ബോധവൽക്കരണം നടത്തി

0
തലപ്പുഴ: വയനാട്ടിൽ പ്രത്യേകിച്ച് തലപ്പുഴ ഭാഗത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾക്ക് എതിരെ ട്രാഫിക് ബോധവൽക്കരണം നടത്തി. തലപ്പുഴ ഗവർമെന്റ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ അസാപ്പ് വിദ്യാർത്ഥികളാണ് ബോധവൽക്കരണത്തിന് നേതൃത്വം നൽകിയത്. ട്രാഫിക് ബോധവൽക്കരണ പരിപാടി സ്കൂൾ പ്രിൻസിപ്പാൾ സലീം ഉത്ഘാടനം ചെയ്തു. ട്രാഫിക്ക് നിയമങ്ങളെയും, സുരക്ഷാ മാർഗ്ഗങ്ങളെ പറ്റിയും തലപ്പുഴ പോലീസ് എസ് ഐ ജിമ്മി വിദ്യാർത്ഥികൾക്ക് വിവരണം നൽകി. സ്കൂൾ അസാപ്പ്  കോർഡിനേറ്റർ  സുധീപ് അധ്യക്ഷനായ ചടങ്ങിൽ  അധ്യാപകരായ  റഷീദ്, അസാപ്പ് പ്രോഗ്രാം മാനേജർ ധനേഷ് , വിദ്യാർത്ഥികളായ ആരോമൽ, അഞ്ചന, പ്രജില പി. പി. തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *