May 10, 2026

വെള്ളത്തിനായി പൊറുതിമുട്ടുന്നവർക്ക് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയുമായി കാരുണ്യ റസ്ക്യു ടീം

0
വെള്ളത്തിനായി പൊറുതിമുട്ടുന്നവർക്ക് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയുമായി കാരുണ്യ റസ്ക്യു ടീം
By ന്യൂസ് വയനാട് ബ്യൂറോ
ചുട്ടുപൊള്ളുംന്ന വെയിലിൽ വെള്ളത്തിനായി പൊറുതിമുട്ടുന്ന വാളാട് പ്രദേശത്ത് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയുമായി കാരുണ്യ റസ്ക്യു ടീം
ചുട്ടുപൊള്ളുന്ന വെയിലിൽ വെള്ളത്തിനായി ബുദ്ധിമൂട്ടുന്ന വാളാടും പരിസര പ്രദേശങ്ങളിലും ആവശ്യത്തിനനുസരിച്ച് കുടിവെള്ളമെത്തിച്ച് കൊടുക്കുകയാണ് വാളാട് പുത്തൂർ കാരുണ്യ റസ്ക്യൂ ടീം… യാതൊരു പ്രതിഫലവും വാങ്ങാതെ വാഹനങ്ങളിൽ വീടുവീടാന്തരം ആവശ്യാനുസരണം വെള്ളം എത്തിച്ചു കൊടുക്കുകയാണ്. വയനാടിനെ കവർന്നെടുത്ത മഹാപ്രളയത്തിൽ തവിഞ്ഞാലിലും ജില്ലയുടെ വിവിദ പ്രദേശങ്ങളിലും ഇവരുടെ സേവനം ശ്രദ്ധ ആകർശിച്ചിരുന്നു.ജില്ലയിൽ വെള്ളത്തിനായി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുണ്ടെങ്കിൽ വെള്ളമെത്തിക്കാൻ തയ്യാറാണെന്ന് ഇവർ പറഞ്ഞു… ഷൗക്കത്തലി, മുഹിയുദ്ധീൻ, കുഞ്ഞബ്ദുള്ള, ജിൻഷാദ് അയ്യൂബ് ,റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെള്ളമെത്തിച്ച്‌ നൽകുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *