May 2, 2024

നാളെ ലോക പുകയില വിരുദ്ധ ദിനം: ജില്ലാതല പരിപാടി മീനങ്ങാടിയിൽ .

0
കൽപ്പറ്റ:
ലോകാരോഗ്യ സംഘടന എല്ലാ വർഷവും  മെയ് 31 പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ  ദോഷകരവും  അപകടകരവുമായ ഫലങ്ങളെക്കുറിച്ചും  രണ്ടാം സ്മോക്ക് എക്സ്പോഷർ തുടങ്ങിയവയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പുകയിലയുടെ ഏതുതരത്തിലുള്ള ഉപയോഗവും നിരുത്സാഹപ്പെടുത്തുക  വാർഷിക ദിനാചരണത്തിൻറെ ലക്ഷ്യമാണ് .
     പുകയിലയും ശ്വാസകോശ ആരോഗ്യവും എന്നുള്ളതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണ സന്ദേശം. ശ്വാസകോശാർബുദം മുതൽ ശ്വാസകോശത്തെ ബാധിക്കുന്ന ഏത് രോഗങ്ങളെയും പുകയില എങ്ങനെ  സ്വാധീനിക്കുന്നു എന്നത് ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് ഉണ്ട്. പുകയിലപുക  ശ്വാസകോശത്തിൻറെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അതുമൂലം ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. പുകയില ശ്വാസകോശത്തിനുണ്ടാക്കുന്ന മാരകമായ ക്ഷതം മൂലം ലോകത്ത് ഓരോ 4 സെക്കൻഡിലും ഒരാൾ വീതം മരണമടയുന്നു.
പുകവലിക്കുകയോ പുകയിലപുക ശ്വസിക്കുകയോ ചെയ്യുന്ന ഗർഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ചരിക്കും.
പുകയില പുക എല്ലാവരുടെയും ശ്വാസകോശ ആരോഗ്യത്തിന് ഭീഷണിയാണ്. ശ്വാസകോശ അർബുദം, COPD, ക്ഷയരോഗം,  ആസ്ത്മ തുടങ്ങിയവ പുകവലിക്കുന്നവർക്ക് മാത്രമല്ല പുകയില പുക ശ്വസിക്കുന്നവർക്കും വരാവുന്ന രോഗമാണ്. കൗമാരക്കാരിലെ പുകവലി ശ്വാസകോശത്തിന് ഉണ്ടാക്കുന്ന തകരാറുകൾ പുകവലി നിർത്തിയാൽ പോലും തിരിച്ചു പിടിക്കാൻ പറ്റാത്ത തരത്തിൽ ആവാൻ സാധ്യതയുണ്ട്. ലോകത്ത് ഒരു വർഷം ഉണ്ടാകുന്ന 12 ലക്ഷം ശ്വാസകോശാർബുദ മരണങ്ങളിൽ പ്രധാന  പങ്കുവഹിക്കുന്നത് പുകയിലയാണ്. ആയതിനാൽ പുകയിലയുടെ ഏതുതരത്തിലുള്ള ഉപയോഗവും നിയന്ത്രിക്കുക എന്നത് ആരോഗ്യമുള്ള  ഒരു ജനതയെ സൃഷ്ടിക്കുന്നതിന് ആവശ്യമാണ്.
പുകയില വിരുദ്ധ ദിനാചരണത്തിൻറെ ഈ വർഷത്തെ ജില്ലാതല പരിപാടികൾ മീനങ്ങാടിയിൽ വെച്ച് 31 ന് നടക്കുകയാണ്. രാവിലെ പത്ത് മണിക്ക് പൊതു സമ്മേളനത്തിൻറെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ നിർവഹിക്കും. വിശിഷ്ട  അതിഥിയായി വയനാട്ടിൽ നിന്നും സിവിൽ സർവീസ് നേടിയ  ശ്രീധന്യ സുരേഷ് പങ്കെടുക്കും.  ബോധവൽക്കരണ റാലിയും പ്രദർശനവും പ്രസംഗമത്സരവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ: പ്രിയാ സേനൻ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ഷുബിൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *