കേരള മുസ്ലീം ജമാഅത്ത് സൗഹൃദ സംഗമം നാളെ
കല്‍പ്പറ്റ: റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമവും ഇഫ്താര്‍ സ്‌നേഹ വിരുന്നും നാളെ വൈകിട്ട് അഞ്ചിന് കല്‍പ്പറ്റ ബൈപാസ് റോഡിലെ മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സന്ദേശ പ്രഭാഷണം നടത്തും..കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്് കെ ഒ അഹ്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിക്കും.ജില്ലാ പോലീസ് സൂപ്രണ്ട് കറുപ്പുസ്വാമി,എ എസ് പി മൊയ്തീന്‍കുട്ടി,ഡി ഡി ഇ ടി ഇബ്രാഹിം,ആര്‍ ടി ഒ ജയിംസ് എം വി,ജോയിന്റ് ആര്‍ ടി ഒ സി വി എം ഷരീഫ്,വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, പി ഹസന്‍ മുസ്്‌ലിയാര്‍, കൈപാണി അബൂബക്കര്‍ ഫൈസി,അബ്ദുല്‍മജീദ് തലപ്പുഴ,പി പി മുഹമ്മദ് സഖാഫി,സി എം നൗഷാദ്,കെ കെ മുഹമ്മദലി ഫൈസി,അബ്ദുല്‍ ഗഫൂര്‍ സഖാഫി,അലവി സഅദി,സലാം മുസ്്‌ലിയാര്‍,സഈദ് ഇര്‍ഫാനി,ജസീല്‍ പരിയാരം തുടങ്ങിയവര്‍ സംബന്ധിക്കും.





Leave a Reply