July 17, 2026

ബി.രതീഷ് കുമാർ രക്തസാക്ഷി ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ബി.രതീഷ് കുമാർ  രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി മെയ് 30 ന് കള്ളാടിയിൽ പ്രകടനവും പൊതു സമ്മേളനവും നടന്നു. ബി. രതീഷ് കുമാർ സ്മൃതി മണ്ഡപത്തിന് സമീപം വേൽമുരുകൻ ആർ.വൈ.എഫ്.ഐ യുടെെയും, മരിയ ദാസ്  സി.പി.ഐ(എം.എൽ) ന്റെയും പതാകകളുയർത്തി. ടി.യു.സി.ഐ ജില്ലാ സെക്രട്ടറി പി.കെ.ബാപ്പൂട്ടിിയുടെ അദ്ധ്യക്ഷതയിൽ, സി.പി.ഐ.(എം.എൽ) സംസ്ഥാന കമ്മിറ്റി അംഗം സാം പി. മാത്യു   സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എൻ.ഡി.വേണു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പി.വിജയകുമാരൻ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *