July 23, 2024

വിദ്യാർത്ഥികൾ നാടിന്റെ ചാലകശക്തിയായി മാറണം- സബ് കളക്ടർ

0
മാനന്തവാടി: ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ പൗരന്മാരാണ് എന്ന ബോധ്യത്തോടെ നാടിൻറെ ചാലകശക്തിയായി ഒരോ വിദ്യാർഥിയും സ്വയം രൂപപ്പെടണമെന്ന് സബ് കളക്ടർ  എൻ എസ് കെ ഉമേഷ് ഐ.എ.എസ് പറഞ്ഞു.   മാനന്തവാടി നഗരസഭയിലെ പരിയാരംകുന്ന് ഡിവിഷനിൽ സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്കത്തിൽ  പ്രതിഭാസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു  അദ്ദേഹം. യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി.വി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷനിൽ നിന്നും  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പ്രളയദുരിതാശ്വാസ പ്രവർത്തകരെയും നാടകാചാര്യൻ ജോസ് കിഴക്കേലിനെയും സർവീസിൽ നിന്നും പിരിയുന്ന വാർഡ് സഭ കോർഡിനേറ്റർ എ കെ സുലോചനയേയും സബ് കളക്ടർ ആദരിച്ചു.പ്രളയത്തിലെ സമയോചിത ഇടപെടൽ കൊണ്ട് ശക്തമായ അതിജീവനത്തിന് മുൻകൈയ്യെടുത്ത സബ് കളക്ടർ  ഉമേഷ് ഐ എ എസിനെ മാനന്തവാടി നഗരസഭ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു. കണിയാരം കത്തീഡ്രൽ ഇടവക വികാരി .ഫാ. പോൾ മുണ്ടോലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി തുടർന്ന് നഗരസഭാ പ്ലാൻ കോഡിനേറ്റർ സിവി സിമിൽ വിദ്യാഭ്യാസ രംഗത്തെ നൂതന അവസരങ്ങളെ കുറിച്ചും ഇൻറർനാഷണൽ മോട്ടിവേഷണൽ ട്രെയിനർ എ.കെ.ഷാനവാസ് വ്യക്തിത്വ വികസനത്തെ പറ്റിയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മേരി മഴക്കാലരോഗ പ്രതിരോധ അതിനെപ്പറ്റിയും വിവിധ ക്ലാസുകൾ നയിച്ചു യോഗത്തിൽ മാനുവൽ ചേന്നകുളം, ടി ടി ഐ പ്രിൻസിപ്പൽ ജോൺ മോനിപ്പള്ളി, അബ്രഹാം വി സി, ഷിബു കോക്കണ്ടത്തിൽ, പി സി ജോൺസൺ, ജോണി കല്ലമാക്കൽ, ബേബി മാസ്റ്റർ, മനോജ്  പുളിക്കൽ  എന്നിവർ സംസാരിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *