May 30, 2026

അണ്ടര്‍വാല്യൂവേഷന്‍ അദാലത്ത് തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അണ്ടര്‍വാല്യൂവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള  മെഗാ ആദാലത്തിന് ജില്ലാ കോടതിയില്‍ തുടക്കമായി. കോടതികളില്‍ ഫയല്‍ ചെയ്യാത്തതും റവന്യൂ റിക്കവറി നടപടികള്‍ തുടങ്ങാത്തതും  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവുന്നതുമായ അണ്ടര്‍ വാല്യൂവേഷന്‍ പരാതികള്‍ കുറഞ്ഞ നിരക്കില്‍ തുക ഒടുക്കി തീര്‍പ്പാക്കുന്നതിനും റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനും അദാലത്തില്‍ സാധിക്കും.  ജൂലൈ 12 വരെയാണ്  അദാലത്ത് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ റജിസ്ട്രാര്‍ ഓഫീസുമായോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *