August 14, 2026

ഷട്ടിൽ ബാറ്റിന്റെ പേരിൽ തർക്കം: 15 പേർക്കെതിരെ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ഷട്ടിൽ ബാറ്റ് തിരികെ ചോദിച്ചതിന്റെ പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. തോണിച്ചാൽ കുരിശിങ്കൽ വീട്ടിൽ ആൽഫ്രഡ് ജോസാണ് മാനന്തവാടി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒന്നിന് രാത്രി ഏഴിന് മാനന്തവാടി ഗവ. കോളേജ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ഷട്ടിൽ ബാറ്റ് തിരികെ ചോദിച്ചതിന്റെ  പ്രതികാരത്തിൽ നല്ലൂർനാട് തോണിച്ചാൽ സ്വദേശികളായ ജിൽജു, ഡെൽസൺ, ജോർജ്, സുനീഷ്, അലക്സ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് പത്തു പേരും ചേർന്ന് തന്നെ മർദിച്ചതായാണ് ആൽഫ്രഡ് പോലീസിൽ നൽകിയ പരാതി. സംഘം ചേർന്ന് തടഞ്ഞു വയ്ക്കൽ, അടിച്ചു പരിക്കേല്പിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇവരുടെ പേരിൽ മാനന്തവാടി പോലീസ് കേസെടുത്തു.പരാതിക്കാരന്റെ പേരിലും കേസുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *