വെറ്റിനറി സർവകലാശാലയില്‍ പഠനത്തിനെത്തിച്ച പക്ഷികള്‍ക്ക് നരകജീവിതം
വെറ്റിനറി സർവകലാശാലയില്‍ പഠനത്തിനെത്തിച്ച പക്ഷികള്‍ക്ക് നരകജീവിതം
സി.വി.ഷിബു.
കൽപ്പറ്റ:
വയനാട് പൂക്കോടുള്ള വയനാട് വെറ്റിനറി സർവകലാശാലയില്‍ പഠനത്തിനെത്തിച്ച പക്ഷികള്‍ക്ക് നരകജീവിതം. ഒട്ടകപക്ഷിയും എമുവുമടക്കമുള്ള പറക്കാനാകാത്ത പക്ഷികളെയാണ്, വെറ്റിനറി വിഭാഗം വിദ്യാർത്ഥികളുടെ ഗവേഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി കൊണ്ടുവന്നിരുന്നത്. വേണ്ട പരിചരണമില്ലാതെ ഈ മിണ്ടാപ്രാണികൾ നരകജീവിതത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് എസ്. പി.സി.എ. ഭാരവാഹികൾ പറഞ്ഞു.
…2018 സപ്റ്റംബറിലാണ് വെറ്റിനറി വിഭാഗം വിദ്യാർത്ഥികളുടെ ഗവേഷണത്തിനായി ഒട്ടകപക്ഷിയെയും എമുവിനെയുമൊക്കെ സർവ്വകലാശാലയിലെത്തിച്ചത്.നാല് ഒട്ടകപക്ഷികളും 10 എമുവിനെയും എത്തിച്ചു.അതിൽ രണ്ട് എമു പക്ഷികൾ ഇതിനോടകം ചത്തു. പ്രത്യേകം ഫാമുകളുണ്ടാക്കിയാണ് പക്ഷികളെ പാർപ്പിച്ചത്. ഈ പക്ഷികളുടെ വരവിനെ ആവേശപൂർവ്വമാണ് എല്ലാവരും എതിരേറ്റത്.
…എന്നാല്‍ പഠനമാരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ഈ മിണ്ടാപ്രാണികളുടെ അവസ്ഥയിങ്ങനെയാണ്. ആരുടേയും കരളലിയിക്കുന്ന വിധം. ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എങ്ങനെയൊക്കൊ പെരുമാറുന്നു എന്ന വിധം
…ഒട്ടകപക്ഷികൾക്ക് ഇരയെടുക്കാനും നടക്കാനും വേണ്ടത്ര സ്ഥലമില്ലാത്തയിടം രണ്ട് വർഷമായിട്ടും മാറ്റിയിട്ടില്ല. പോരാത്തതിന് മഴ പെയ്ത് വൃത്തി ഹീനമായ സാഹചര്യവുമാണ്.വേണ്ടത്ര പരിചരണം ലഭിക്കാതെ തൂവലുകള്‍ കൊഴിഞ്ഞും 'പരസ്പരം കൊത്തി മുറിവേല്‍പിച്ച് ചോരയൊലിപ്പിച്ചും ഈ മിണ്ടാപ്രാണികൾ ഈ കമ്പി വലയ്ക്കുള്ളിൽ കഴിയുന്ന കാഴ്ച്ച മൃഗ സ്നേഹികളായ ആരുടേയും കണ്ണു നിറയ്ക്കും. മറ്റിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ എമുവും കോഴിയും താറാവുമടക്കം മറ്റുപക്ഷികളുമുണ്ട്.
പറക്കാനാകാത്ത പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ആറ്ലക്ഷത്തി അന്‍പതിനായിരം രൂപയാണ് സർവ്വകലാശാല ചിലവഴിച്ചത്.
സംഭവം ഞെട്ടിക്കുന്നതാണെന്നും കർശന നടപടിയെടുക്കുമെന്നും
എസ്.പി.സി.എ. ജില്ലാ സെക്രട്ടറി സി.എച്ച് സ്റ്റാൻലി പറഞ്ഞു.
സർവ്വകലാശാല അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കും കൃത്യവിലോപത്തിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് കെ.ബാദുഷ പറഞ്ഞു
സംഭവം പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെ പ്രൊജക്ട് പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നും, പക്ഷികളെ വൈകാതെ അനുയോജ്യമായിടത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നുമാണ് വിശദീകരണമാണ് സർവ്വകലാശാല അധികൃതർ നൽകുന്നത്.





Leave a Reply