എം.സി. ചന്ദ്രൻ പട്ടികജാതിക്കാരുടെ ഉന്നമനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച നേതാവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ.
മാനന്തവാടി:
സി.പി.എം.നേതാവ് തലപ്പുഴ കണ്ണോത്ത്മല സ്വദേശി മാങ്കാംകുന്നത്ത് എം.സി.ചന്ദ്രൻ (59) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നഷ്ടമായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പട്ടികജാതിക്കാരുടെ ഉന്നമനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച നേതാവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ
പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി, സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റി അംഗം, മാനന്തവാടി താലൂക്ക് പട്ടികജാതി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്ന എം.സി.ചന്ദ്രൻ മുൻതവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, ദീർഘകാലം തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ – ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ശനിയാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഉച്ചക്ക് 1.30 തോടെ മാനന്തവാടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എം.എൽ.എ.മാരായ ഒ.ആർ.കേളു, സി.കെ.ശശീന്ദ്രൻ സി.പി.എം.നേതാക്കൾ തുടങ്ങിയവർ പതാക പുതപ്പിച്ചു. നഷ്ടമായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പ്രത്യേകിച്ച് പട്ടികജാതിക്കാരുടെ ഉന്നമനത്തിനും പ്രവർത്തിച്ച വ്യക്തിയെന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. പൊതുദർശനത്തിന് ശേഷം 2.15 ഓടെ മൃതദേഹം കണ്ണോത്ത് മലയിലെ വീട്ടിലെത്തിച്ചു.മൃതദേഹം അവസാനമായി കാണാൻ ഏരിയാ കമ്മിറ്റി ഓഫീസിലും അദ്ദേഹത്തിന്റെ വീട്ടിലും ആയിരങ്ങൾ എത്തിയിരുന്നു. രാത്രിയോടെ മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ: രാധാമണി, മക്കൾ: പരേതയായ പ്രതീക്ഷ, ഊർമിള, പ്രവീണ,





Leave a Reply