എംഎസ്എഫ് സ്റ്റുഡന്റ്‌സ് പാലിയേറ്റിവിന് തുടക്കമായി.
കൽപ്പറ്റ:എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്‌സ് പാലിയേറ്റിവിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ സി എച് സെന്റർ ചെയർമാൻ പയന്തോന്ത് മൂസ ഹാജി എംഎസ്എഫ് ജില്ലാ നിരീക്ഷകനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ സി മൊയ്‌ദീൻകുട്ടി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും കോർത്തിണക്കി ക്യാമ്പസുകളിൽ നിന്ന് രക്തദാന സേന രൂപീകരിക്കുകയും ജില്ലയിലെ സർക്കാർ ഹോസ്പിറ്റലുകളിൽ വളണ്ടിയർ സേവനവും നടപ്പിലാക്കുന്നതിനാണ് സ്റ്റുഡന്റ്‌സ് പാലിയേറ്റിവ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ പി കെ അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, ടി ഹംസ, സലിം മേമന, കണ്ണൊളി മുഹമ്മദ്, എം കെ മൊയ്ദു, സി കെ ഹാരിഫ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ ജില്ലാ ഭാരവാഹികളായ റമീസ് പനമരം, മുനവർ അലി സാദത്ത്, ഷംസീർ ചോലക്കൽ, ജൈഷൽ മൂപൈനാട്, അജിത് കെ ജെ എന്നിവർ സംബന്ധിച്ചു.





Leave a Reply