August 14, 2026

ക്യഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് സ്വതന്ത്ര കർഷകസംഘം മാർച്ച്‌ നടത്തി.

0
IMG-20190803-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:
സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക , സർഫാസി ആക്ട് റദ്ദു ചെയ്യുക, വന്യ മൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, കർഷക പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, കർഷക പെൻഷൻ അയ്യായിരം രൂപ ആക്കുക, നേന്ത്ര വാഴക്കുല ഹോർട്ടി കൾച്ചർ  മിഷൻ വഴി  നാല്പത് രൂപയ്ക്കു ശേഖരിക്കുക, കടാശ്വാസ കമ്മീഷൻ നിബന്ധനകൾ പിൻവലിക്കുക, കടാശ്വാസ കമ്മീഷന്റെ വഞ്ചന അവസാനിപ്പിക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിനുള്ള  സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുക, പ്രളയ കെടുതിയിൽ കൃഷി നശിച്ചതിലുള്ള സഹായ ധനം  വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌ നടത്തിയത്. 
 മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.അസ്മത്ത്
ഉൽഘാടനം ചെയ്തു.
സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം പ്രസിഡന്റ് അഹമദ് 
പെർലോം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മായൻ മുതിര സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി സി മമ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി.അസൈനാർ ഹാജി, കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എം ബെന്നി, പി കെ അബ്ദുൽ അസീസ്, സി മുഹമ്മദ്‌ ഹാജി പടിഞ്ഞാറത്തറ, അഡ്വ.അബ്ദുൽ റഷീദ് പടയൻ, പി വി എസ് മൂസ, അഹ്‌മദ് കുട്ടി ബ്രാൻ, ഹാരിസ് കാട്ടിക്കുളം, ഹുസൈൻ കുഴിനിലം, പി കുഞ്ഞബ്ദുള്ള ഹാജി, ജാഫർ മാസ്റ്റർ, പി അസ്ഹർ, എം കെ അമ്മദ് ഹാജി, എം എസ് എഫ് ജില്ലാ സെക്രട്ടറി റമീസ്, നിഷാദ് പി കെ ബഷീർഎആറാം മൈൽ
എന്നിവർ സംസാരിച്ചു. ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി വന്ന മാർച്ചിന് കെ കുഞ്ഞമ്മദ്, കബീർ മാനന്തവാടി, ടി യുസഫ്, നാസർ കേളോത്ത്, കെ കെ ഇബ്രാഹിം, സൈതലവി മാസ്റ്റർ, പാറപ്പുറം അബ്ദുള്ള ഹാജി, വി പോക്കർ, അത്തിലൻ ഇബ്രാഹിം, സി അമ്മദ്, സമദ് പി വി, ഹംസ പിലാക്കാവ്, മുഹമ്മദ്‌ കെ, കെ ഹംസ, ഉസ്മാൻ പി, മഞ്ചു അമ്മദ് എന്നിവർ നേതൃത്വം നൽകി. പുഴയ്ക്കൽ ഉസ്മാൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *