തർക്കം തീർന്നില്ല:രണ്ടാഴ്ചയായി കോയമ്പത്തൂർ ബസ് കട്ടപ്പുറത്ത്
മാനന്തവാടി – കേരള തമിഴ്നാട് അന്തർ സംസ്ഥാന റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് മാനന്തവാടി ഡിപ്പോയിക്ക് അനുവദിച്ച ബസ് സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി.അധികൃതരുടെ കനിവ് തേടി ഡിപ്പോ അധികൃതർ.കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താനായി രണ്ടാഴ്ച മുമ്പാണ് ബസ് മാനന്തവാടി ഡിപ്പോയിൽ എത്തിയത്.പടിഞ്ഞാറത്തറ വഴി സർവ്വീസ് നടത്താനാണ് അനുമതി ലഭിച്ചത്.ഈ റോഡ് മോശമായതിനാൽ സർവ്വീസ് പനമരം വഴി ആക്കാൻ മാനന്തവാടി ഡിപ്പോ അധികൃതർ ആവിശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ ഒരു ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനെ കൂട്ടുപിടിച്ച് ബോർഡ് മെമ്പർ സർവ്വീസ് കൽപ്പറ്റയിൽ നിന്നും ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്.ഇതിനെതിരെ മാനന്തവാടി എം.എൽ.എ.ഒ.ആർ.കേളു രംഗത്ത് വന്നതോടെ കെ.എസ്.ആർ.ടി.സി. ഉന്നതർക്ക് തീരുമാനമെടുക്കാനാകാതെ ത്രിശങ്കസ്വർഗത്തിലായി.അതിനിടെ തമിഴ്നാട് സർക്കാരുമായി ധാരണയിലെത്തിയ കേരളത്തിൽ നിന്നുള്ള മറ്റെല്ലാ സർവ്വീസുകളും ആരംഭിച്ചു കഴിഞ്ഞു.മാനന്തവാടിയിൽ നിന്നും കാലത്ത് 7.40നാണ് സർവ്വീസ് ആരംഭിക്കേണ്ടത്. വ്യാപാരികൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടേണ്ട സർവ്വീസാണ് അധികൃതരുടെ ചക്കളത്തി പോരാട്ടം മൂലം സർവ്വീസ് നടത്താനാകതെ ബസ് കട്ടപ്പുറത്തായത്.





Leave a Reply