കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം: നിയമസഭാ സമിതിയിൽ പ്രതീക്ഷയെന്ന് പി.പി.ഷൈജൽ.
കൽപ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നിയമസഭാ സമിതിയുടെ നടപടികളിൽ സമര സഹായ സമിതിക്ക് തികഞ്ഞ പ്രതീക്ഷയുണ്ട്.ഈ കുടുംബം നേരിടുന്ന നീതി നിഷേധവും കളക്ട്രേറ്റിനു മുൻപിൽ നടത്തിവരുന്ന സമരവും നിയമസഭാ പെറ്റിഷൻസ് സമിതിയുടെ മുമ്പിൽ 2018 സെപ്തംബറിൽ ആണ് സമരസമിതിയുടെ ലീഗ് അഡൈസറും ഹരിത സേന ചെയർമാനുമായ അഡ്വ: വി.ടി. പ്രദീപ് കുമാർ പരാതി നൽകിയത്.നവംബർ 14നാണ് സമിതി ഈ കേസ് ആദ്യമായി പരിഗണച്ചത്.പിന്നീട് നടന്ന ഹിയറിംഗിൽ
വിവരാവകാശ നിയമം ഉപയോഗിച്ച് വാങ്ങിച്ചെടുത്ത രേഖകളും സബ് കളക്ടർ,വിജിലൻസ് റിപ്പോർട്ടുകളും സഹിതം സമിതിക്കുമുന്നിൽ ഹാജറായി അഡ്വ.പ്രദീപ് നടത്തിയ പോരാട്ടമാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ന്യായം നിയമസഭാ കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പല ഘട്ടങ്ങലും പ്രശ്നങ്ങൾ ഉയർത്തിയെങ്കിലും ഒരു തെളിവും കാഞ്ഞിരത്തിനൽ കുടുംബത്തിനെതിരെ ഹജറാക്കാൻ കഴിഞ്ഞില്ല.ഏഴ് ദിവസം കൂടി അവർക്ക് സമയം അനുവദിച്ചിട്ടുണ്ട് എതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ സബ് കളക്ടർ എൻ എസ് കെ ഉമേഷിനു മുമ്പിൽ ഹാജറാക്കാൻ.അതിനുശേഷം നിലവിലുള്ള സ്ഥിതിവിവരങ്ങൾ ഉൾക്കൊള്ളിച്ച് 15 ദിവസത്തിനകം ജില്ലാ കളക്ടറോട് സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്ത.നിയമസഭാ സമിതിയുടെ നടപടിയിൽ സമരസമിതിക്ക് പൂർണ്ണമായ സംതൃപ്തി ഉണ്ടെന്നും സമരസമിതി ജനറൽ കൺവീനർ പി പി ഷൈജൽ പറഞ്ഞു.





Leave a Reply