വയനാട് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് 10-ന്
വയനാട് ജില്ലാ വടംവലി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 2019 ആഗസ്റ്റ് 10-ന് കമ്പളക്കാട് വെച്ച് ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നടത്തപ്പെടുന്നു. 640 കിലോ സീനിയര്‍ മെന്‍, 560 കിലോ സീനിയര്‍ മിക്സഡ് (4 മെന്‍ + 4 വുമണ്‍), 560 കിലോ, 540 കിലോ ജൂനിയര്‍ ആണ്‍കുട്ടികള്‍ (1-1-2001 ന് ശേഷം ലഭിച്ചവര്‍), 520 കിലോ ജൂനിയര്‍ മിക്സഡ് (4 ആണ്‍കുട്ടികള്‍, 4 പെണ്‍കുട്ടികള്‍), 480 കിലോ, 500 കിലോ അണ്ടര്‍ 17 ആണ്‍കുട്ടികള്‍ (1-1-2003-ന് ശേഷം ജനിച്ചവര്‍), 440 കിലോ സബ്-ജൂനിയര്‍ ആണ്‍കുട്ടികള്‍ (1-1-2005-ന് ശേഷം ജനിച്ചവര്‍), 380 കിലോ സബ് ജൂനിയര്‍ മിനി ആണ്‍കുട്ടികള്‍ (1-1-2007-ന് ശേഷം ജനിച്ചവര്‍) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 10-ന് രാവിലെ 9 മണിക്ക് മുമ്പായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. യൂണിഫോം, ബൂട്ട് എന്നിവ നിര്‍ബന്ധമാണ്. സീനിയര്‍ ടീമൊഴികെ മറ്റെല്ലാ ടീം അംഗങ്ങളും വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 8281102470, 9895108515 എന്നീ നമ്പറുകളില്‍ ലഭിക്കും.





Leave a Reply