നവതിയുടെ നിറവിൽ മാനന്തവാടി എൽ എ ഫ് യു പി സ്കൂൾ.
മാനന്തവാടി: നവതിയുടെ നിറവിലായ മാനന്തവാടി ലിറ്റിൽ ഫ്ളവർ യു പി സ്ക്കൂളിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചതായി സ്ക്കൂൾ അധികൃതർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.കഴിഞ്ഞ 90 വർഷങ്ങളായി വയനാടിന്റ് കലാ സംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഇടം പിടിച്ചിരിക്കുകയാണ് ആയിരത്തോളം വിദ്യാർത്ഥികൾ പടിക്കുന്ന ഈ വിദ്യാലയം. നാളിതുവരെ ജനങ്ങൾ നൽകിയ സഹകരണവും പ്രോത്സാസാഹനവും കൊണ്ട് 1929ൽ സ്ഥാപിച്ച വിദ്യാലയം ഇന്ന് വിജയത്തിന്റ് പാതയിൽ മുന്നേറ്റം തുടരുകയാണ്.
ഒരോ മാസവും വിത്യസ്തമാർന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് സേവനം ചെയ്യുവാൻ നവതിയോടനുബന്ധിച്ച് നടത്തും. ആദ്യ പരിപാടിയായി ആയിരം നവതി ഫല വൃക്ഷ തൈ നടൽ, ഭക്ഷ്യമേള എന്നിവ നടത്തി.ഈ മാസം 10ന് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കും. തുടർന്നുള്ള മാസങ്ങളിൽ പൂർവ്വ അധ്യാപകരെ ആദരിക്കൽ, കർഷക സംഗമം, ലൈബ്രറി നവീകരണം, മെഡിക്കൽ ക്യാമ്പ്, പുരാവസ്തു ശേഖരണം, പൂർവ്വ വിദ്യാർത്ഥി സംഗമവും കലാസന്ധ്യയും എന്നിവയും നടത്തും.
നവതി ഓഡിറ്റോറിയം നിർമ്മാണവും ആഘോഷങ്ങളിൽ വിഭാവനം ചെയ്യുന്നുണ്ട്.മാർച്ച് വരെ നീണ്ട് നിൽക്കുന്ന പരിപാടികളിലേക്ക് അഭ്യുദയ കാംക്ഷികളെയും പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നതായും അധികൃതർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ പ്രധാനധ്യാപിക സിസ്റ്റർ നിമിഷ, ജേക്കബ് സെബാസ്റ്റ്യൻ, സ്വപ്ന ബിജു, ഷൈനി മൈക്കിൾ, എം പി ശശികുമാർ, സിസ്റ്റർ ഷോഭിത എന്നിവർ പങ്കെടുത്തു.





Leave a Reply