June 20, 2026

വയനാട് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് 10-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ വടംവലി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍      2019 ആഗസ്റ്റ് 10-ന് കമ്പളക്കാട് വെച്ച് ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നടത്തപ്പെടുന്നു. 640 കിലോ സീനിയര്‍ മെന്‍, 560 കിലോ സീനിയര്‍ മിക്സഡ് (4 മെന്‍ + 4 വുമണ്‍), 560 കിലോ, 540 കിലോ ജൂനിയര്‍ ആണ്‍കുട്ടികള്‍ (1-1-2001 ന് ശേഷം ലഭിച്ചവര്‍), 520 കിലോ ജൂനിയര്‍ മിക്സഡ്                (4 ആണ്‍കുട്ടികള്‍, 4 പെണ്‍കുട്ടികള്‍), 480 കിലോ, 500 കിലോ അണ്ടര്‍ 17 ആണ്‍കുട്ടികള്‍ (1-1-2003-ന് ശേഷം ജനിച്ചവര്‍), 440 കിലോ സബ്-ജൂനിയര്‍  ആണ്‍കുട്ടികള്‍ (1-1-2005-ന് ശേഷം ജനിച്ചവര്‍), 380 കിലോ സബ് ജൂനിയര്‍ മിനി ആണ്‍കുട്ടികള്‍ (1-1-2007-ന് ശേഷം ജനിച്ചവര്‍) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 10-ന് രാവിലെ 9 മണിക്ക് മുമ്പായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. യൂണിഫോം, ബൂട്ട് എന്നിവ നിര്‍ബന്ധമാണ്.  സീനിയര്‍ ടീമൊഴികെ മറ്റെല്ലാ ടീം അംഗങ്ങളും വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ 8281102470, 9895108515 എന്നീ നമ്പറുകളില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *